മാള: "ലഹരിമുക്ത കേരളം' എന്ന സന്ദേശവുമായി പൊയ്യ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കോ ൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മാള സിനഗോഗ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മാള എക്സൈസ് ഓഫീസർ പി.ബി. ബിനോയ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷത വഹിച്ചു.
സെകട്ടറി പോളി പള്ളിപ്പാട്ട്, എക്സൈസ് ഓഫീസർമാരായ എ.എസ്. സുബാഷ്, ജീവേഷ്, എം.എസ്. നിഖിൽ എന്നിവർ കൂട്ടയോട്ടത്തിനു നേതൃത്വം നൽകി. തുടർന്നു പ്ലാവിൻമുറിയിൽ കൂട്ടയോട്ടം സമാപിച്ച പ്പോൾ സീനിയർ കോൺഗ്രസ് നേതാവ് അംബുജാക്ഷി ദേശീയ പതാക ഉയർത്തി. സജി ചന്ദ്രൻ , പി.കെ. ആന്റണി, പി.കെ. ദമോദരൻ, ബിജു ചേര്യക്കര, അബ്ദുൾ ജലീൽ, ആന്റണി കളത്തിൽ എന്നിവർ പ്രസംഗിച്ചു.